09:02pm 08 November 2026
NEWS
കുസാറ്റ് ഫുൾബ്രൈറ്റ്-നെഹ്‌റു ഫെലോഷിപ്പുകൾക്ക് വേണ്ടി മെന്ററിംഗ് സെഷൻ സംഘടിപ്പിച്ചു
11/04/2025  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഫുൾബ്രൈറ്റ്-നെഹ്‌റു ഫെലോഷിപ്പുകൾക്ക് വേണ്ടി മെന്ററിംഗ് സെഷൻ സംഘടിപ്പിച്ചു

കൊച്ചി:  കൊച്ചി  ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അമേരിക്കൻ കോർണറും, അമേരിക്കൻ ഐക്യനാടുകളും ഇന്ത്യയും ചേർന്ന് പ്രവർത്തിക്കുന്ന യൂണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എഡ്യുക്കേഷണൽ ഫൗണ്ടേഷനുമായി (USIEF) സഹകരിച്ച് ഫുൾബ്രൈറ്റ്-നെഹ്‌റു ഫെലോഷിപ്പുകൾക്ക് വേണ്ടി ഒരു മെന്ററിംഗ് സെഷൻ സംഘടിപ്പിച്ചു. 2026-2027 ഫെലോഷിപ്പ് അപേക്ഷാ പ്രക്രിയയിലേക്ക് വിദ്യാർത്ഥികളെയും ഗവേഷകരേയും അധ്യാപകരേയും ഒരുക്കുന്നതിനാണ് മെന്ററിംഗ് സെഷൻ സംഘടിപ്പിച്ചത്.

ഇന്ത്യയും യുഎസും തമ്മിലുള്ള അക്കാദമിക് പരസ്പര സൗഹൃദം വളർത്തുകയും സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സംരംഭം. യു എസ് ഐ ഇ എഫ്-ലെ ഫുൾബ്രൈറ്റ് പ്രോഗ്രാം കോഓർഡിനേറ്ററായ ശ്രീമതി ഷിനു ഷോഭാ വിൻസന്റും, ഫുൾബ്രൈറ്റ് പുരസ്കാര ജേതാവും മാനേജ്മെന്റ് സ്റ്റഡീസ് സ്‌കൂളിലെ അധ്യാപികയുമായ ഡോ. ദേവി സൗമ്യജയും ചേർന്നാണ് സെഷനുകൾ നയിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img